ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെത്തി. റഷ്യയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് വാക്‌സിന്റെ ആദ്യ ബാച്ച് ഹൈദരാബാദിലെത്തിയത്. 1,50,000 ഡോസ് വാക്‌സിനുകളാണ് ആദ്യ ബാച്ചിൽ ഉള്ളത്.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇന്ന് മുതല്‍ വാക്‌സിനേഷന്‍ ആരംഭിച്ചതിന് പിന്നാലെയാണ് കൂടുതല്‍ വാക്‌സിന്‍ രാജ്യത്തേയ്ക്ക് എത്തിയിരിക്കുന്നത്. സ്പുട്‌നിക് വാക്‌സിന്‍ കൂടി എത്തിയതോടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഡോസുകള്‍ ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവാക്‌സിനും സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിച്ച കൊവിഷീല്‍ഡുമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. ഇവ രണ്ടിനും ശേഷം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്. കഴിഞ്ഞ മാസമാണ് രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയത്.
Post Your Comments