COVID 19KeralaLatest NewsNews

മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പുതിയ ആറ് ഫ്രീസറുകൾ കൂടിയെത്തി; നിലവിലെ മോർച്ചറിയിൽ സൂക്ഷിക്കും

മലപ്പുറം: കോവിഡ് രണ്ടാംഘട്ടം രൂക്ഷമാകുന്നതിനിടെ മൃതദേഹം സൂക്ഷിക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് ആറ് ഫ്രീസറുകള്‍ കൂടി പുതിയതായി എത്തി. നേരത്തെ നാല് ഫ്രീസറുകളാണുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തന രഹിതമായിരുന്നു. ഇതേത്തുടർന്നാണ് പുതിയ 6 ഫ്രീസർ കൂടി എത്തിച്ചത്. കൂടുതല്‍ മൃതദേഹങ്ങളെത്തിയാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു വരെ സൂക്ഷിക്കുന്നതിനായിട്ടാണ് ഈ കരുതൽ.

Also Read:രണ്ടാം കോവിഡ് തരംഗത്തില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങുമായി റിലയന്‍സ് : ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ ഉത്പ്പാദിപ്പിച്ച് കമ്പനി

അജ്ഞാത മൃതദേഹങ്ങളോ ഇതര സംസ്ഥാനക്കാരുടെ മൃതദേഹങ്ങളോ മോര്‍ച്ചറിയിലെത്തിയാല്‍ അവരുടെ ബന്ധുക്കൾ എത്തുന്നത് വരെ അല്ലെങ്കിൽ, മൃതദേഹം കൊണ്ടുപോകുന്നത് വരെ നേരത്തെ സൂക്ഷിച്ചിരുന്നത് അനാട്ടമി വിഭാഗത്തിലെ ഫ്രീസറുകളിലായിരുന്നു. പുതിയതായി എത്തിയ ഫ്രീസറുകൾ പുതിയ മോർച്ചറി സമുച്ചയത്തിലേക്കുള്ളതാണ്. സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ നിലവിലുള്ള മോർച്ചറിയിൽ തന്നെയാകും ഇത് സൂക്ഷിക്കുക.

ഫ്രീസറുകള്‍ താത്ക്കാലികമായി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ പരിസരത്ത് സ്ഥാപിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇതിനെ എതിർത്തതോടെ മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button