ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ചികിത്സയ്ക്കായി എയിംസിൽ പ്രവേശിപ്പിച്ചു. മഥുര ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് മഥുര ജയിലിൽ നിന്നും സിദ്ധിഖ് കാപ്പനെ ഡൽഹിയിലേക്ക് കൊണ്ടു വന്നത്.
സിദ്ധിഖ് കാപ്പന് ഡൽഹിയിൽ ചികിത്സ നൽകണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
Read Also: സംസ്ഥാനത്ത് ഇന്ന് മുതൽ ഒരാഴ്ച്ച കർശന നിയന്ത്രണങ്ങൾ
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് നിരീക്ഷിച്ച ശേഷമാണ് കോടതി അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നൽകണമെന്ന് അറിയിച്ചത്.
കഴിഞ്ഞ ദിവസം യുപി സർക്കാർ കോടതിയിൽ നൽകിയ മെഡിക്കൽ റിപ്പോർട്ടിൽ സിദ്ധിഖ് കാപ്പന് കോവിഡ് പോസിറ്റീവാണെന്നും താടിയെല്ലിന് പരിക്കുണ്ടെന്നും പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ യുപിയ്ക്ക് അടുത്തുള്ള ഡൽഹിയിൽ കാപ്പന് അടിയന്തര ചികിത്സ നൽകുന്നതാണ് നല്ലതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Read Also: ഓക്സിജന്‍ സിലണ്ടറിന് പകരം നെബുലൈസര്‍ മതിയെന്ന് ഡോക്ടര്‍ ; വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ
Post Your Comments