ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഇറങ്ങിയതോടെ പുതിയ നേട്ടം കൈവരിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ആദ്യമായി 350 ടി20 മത്സരങ്ങൾ കളിക്കുന്ന താരമായി രോഹിത് ശർമ്മ മാറി. ഇതിൽ 207 മത്സരങ്ങളും ഐപിഎല്ലിൽ നിന്നാണ്. ഇന്ത്യയ്ക്ക് വേണ്ടി നൂറിലധികം ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. രോഹിത്തിന് പിന്നിൽ 338 മത്സരങ്ങൾ കളിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ്.
331 മത്സരങ്ങൾ കളിച്ച സുരേഷ് റെയ്ന, 317 മത്സരങ്ങൾ കളിച്ച ദിനേശ് കാർത്തിക്, 311 മത്സരങ്ങൾ കളിച്ച വിരാട് കോഹ്ലി എന്നിവരും രോഹിത്തിന്റെ പിന്നിലുണ്ട്. ഐപിഎല്ലിൽ ചെന്നൈയെ നേരിടുന്ന മുംബൈ ഇന്ത്യൻസ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ആറ് മല്‍സരങ്ങളില്‍ നിന്നും മൂന്നു വീതം ജയവും തോല്‍വിയുമടക്കം ആറ് പോയിന്റുമായി മുംബൈ നാലാം സ്ഥാനത്താണ്. അതിനാൽ ചെന്നൈയ്ക്കെതിരായ ഇന്നത്തെ മത്സരം മുംബൈയ്ക്ക് ഏറെ നിര്‍ണായകമാണ്.
Post Your Comments