ഗ്രനാഡക്കെതിരായ മത്സരത്തിനിടെ റഫറി തന്നെ അപമാനിച്ചെന്ന് ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. മത്സരത്തിൽ ബാഴ്‌സലോണ അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ റൊണാൾഡ് കോമാന് റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗ്രനാഡ സമനില ഗോൾ നേടിയതിന് പിന്നാലെയാണ് കോമാന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്.
താൻ ഫോർത്ത് റഫറിയോട് ഒന്നും പറഞ്ഞിട്ടില്ലെന്നും റഫറി തന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും എന്നാൽ ഇത് ശരിയായ രീതിയല്ലെന്നും കോമാൻ കൂട്ടിച്ചേർത്തു. താൻ റഫറിയുമായി സംസാരിക്കുമ്പോൾ മോശം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും കോമാൻ വ്യക്തമാക്കി. മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച കോമാന് അടുത്ത ഞായറാഴ്ച നടക്കുന്ന വലൻസിയക്കെതിരായ മത്സരത്തിൽ ടീമിനെ നയിക്കാൻ കഴിയില്ല.
Post Your Comments