COVID 19Latest NewsKeralaNews

കോവിഡ് രണ്ടാം തരംഗം; എറണാകുളത്ത് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം

കൊച്ചി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

മാർക്കറ്റുകളിൽ പകുതി അടച്ചിടും. കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണം കൂടുതൽ കർശനമായി നടപ്പാക്കും. അഗ്നിശമനസേന, നാവികസേന എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കും. വാർഡ് തല ജാഗ്രതാസമിതികൾ കൂടുതൽ ഫലപ്രദമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Read Also  :  കവാനിയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ

ഇന്നലെ മാത്രം എറണാകുളം ജില്ലയിൽ 4642 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതില്‍ 4544 പേര്‍ക്കും രോഗം പിടിപെട്ടത്‌ സമ്പര്‍ക്കത്തിലൂടെ. 72 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്‌തമല്ല. 2689 പേര്‍ രോഗമുക്‌തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button