മസ്ക്കറ്റ് : ഒമാനില്‍ പുതിയ 36 മരുന്നുകള്‍ക്ക് കൂടി അനുമതി. മരുന്നുകളുടെ ഉള്ളടക്കത്തിന്റെ ശാസ്ത്രീയത വിലയിരുത്തല്‍, ഉപയോഗരീതി, രാസ-ഭൗതിക-ജൈവ വിശകലനങ്ങള്‍ എന്നിവക്കു ശേഷമാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് രജിസ്ട്രേഷന് നല്കുന്ന കമ്മിറ്റി അനുമതി നല്‍കിയത്.
Read Also : കോവിഡ് ബാധിച്ച് മരിച്ചയാളുടെ പോക്കറ്റടിച്ച് ആശുപത്രി ജീവനക്കാര്‍; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കമ്മിറ്റി യോഗത്തില്‍ പ്രാദേശിക വിപണിയില്‍ ചില മരുന്നുകളുടെ ലഭ്യത സംബന്ധിച്ചും ചര്‍ച്ച ചെയ്തു. മരുന്നിന്റെ വില സംബന്ധിച്ചും തീരുമാനമെടുത്തു. മൂന്നു കമ്പനികള്‍ക്ക് അവരാവശ്യപ്പെട്ട വില വാങ്ങാനുള്ള അനുമതി നല്കിയപ്പോള്, മറ്റുളളവരുടെ വില കമ്മിറ്റി സ്വതന്ത്രമായി നിശ്ചയിച്ചു.
Post Your Comments