KeralaLatest NewsNewsIndia

തുടർച്ചയായ പതിനാറാം ദിവസം; രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല

ഏപ്രിൽ 15 നായിരുന്നു അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നത്. 

ഡൽഹി: തുടർച്ചയായ പതിനാറാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. അതേസമയം, രാജ്യത്ത് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചതോടെ പെട്രോൾ വിലയിൽ ഉടൻ വർധനയുണ്ടാകുമെന്നാണ് സൂചന. ഏപ്രിൽ 15 നായിരുന്നു അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നത്.

അതേസമയം, ഫെബ്രുവരി 27ന് ശേഷം ഇന്ധന വില വർധിച്ചിട്ടില്ല. എന്നാൽ മാർച്ച് 30 നും ഏപ്രിൽ 15 നും അന്താരാഷ്ട്ര വിലയിൽ ചെറിയ ഇടിവുണ്ടായപ്പോൾ രാജ്യത്ത് ഇന്ധന വില കുറയ്ക്കുകയും ചെയ്തിരുന്നു. രാജ്യാന്തര വിപണിയിലെ വിലവർധന മൂലം നിലവിൽ കമ്പനികൾക്ക് പെട്രോൾ ലീറ്ററിന് 3 രൂപയും ഡീസൽ ലീറ്ററിന് 2 രൂപയും നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കഴിഞ്ഞ ഫെബ്രുവരിയിലെതിനെക്കാൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വർധനയുണ്ടായിട്ടും ഇന്ത്യയിൽ വില വർധിപ്പിച്ചിരുന്നില്ല.

‘നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിനാൽ എണ്ണ കമ്പനികൾ ഇന്ധന വില വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിനാൻഷ്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മാർജിൻ നിരക്ക് നിലനിർത്തുന്നതിന് ഡീസലിന്റെ ചില്ലറ വിലയിൽ ലിറ്ററിന് 2.8-3 രൂപവരെയും പെട്രോളിന്റേത് ലിറ്ററിന് 5.5 രൂപവരെയും എണ്ണ കമ്പനികള്‍ക്ക് വർധിപ്പിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button