ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ തിങ്കളാഴ്ച രാവിലെ വരെയാണ് ലോക്ഡൗൺപ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് ലഭ്യമായ വിവരം.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 27,000 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 375 മരണവും സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്താണ്. ഓക്സിജൻ ക്ഷാമത്തിന് പുറമെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതും ഡൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിസന്ധയിലാക്കിയിരിക്കുകയാണ്.
Post Your Comments