Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് 21,733 പേര്‍ക്കെതിരെ കേസ്; പിഴയിനത്തില്‍ ഇടാക്കിയത് 65 ലക്ഷം രൂപ

1234 പേരാണ് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ നിയന്ത്രണങ്ങളുടെ ലംഘനവും കുറവില്ലാതെ തുടരുന്നു. സംസ്ഥാനത്തൊട്ടാകെ ഇന്ന് 4681 പേര്‍ക്കെതിരെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 21,733 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Also Read: രാജ്യത്തെ മെഡിക്കൽ ഓക്സിജൻ നീക്കം സുഗമമാക്കാൻ പദ്ധതിയുമായി മഹിന്ദ്ര; ഓക്‌സിജൻ ഓൺ വീൽസിന് തുടക്കമായി

1234 പേരാണ് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്. 137 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ചതിന് 9 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അകലം പാലിക്കാത്തതിന് 11,210 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതില്‍ നിന്നെല്ലാമായി 6548750 രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 1185, 99, 15
തിരുവനന്തപുരം റൂറല്‍ 57, 40, 6
കൊല്ലം സിറ്റി 2141, 286, 4
കൊല്ലം റൂറല്‍ 348, 40, 0
പത്തനംതിട്ട 105, 103, 3
ആലപ്പുഴ 24, 24, 0
കോട്ടയം 145, 148, 66
ഇടുക്കി 124, 43, 3
എറണാകുളം സിറ്റി 125, 69, 18
എറണാകുളം റൂറല്‍ 121, 30, 3
തൃശൂര്‍ സിറ്റി 137, 136, 9
തൃശൂര്‍ റൂറല്‍ 9, 28, 1
പാലക്കാട് 18, 28, 1
മലപ്പുറം 0, 0, 0
കോഴിക്കോട് സിറ്റി 17, 24, 1
കോഴിക്കോട് റൂറല്‍ 51, 73, 5
വയനാട് 17, 0, 2
കണ്ണൂര്‍ സിറ്റി 34, 34, 0
കണ്ണൂര്‍ റൂറല്‍ 16, 20, 0
കാസര്‍ഗോഡ് 7, 9, 0

shortlink

Related Articles

Post Your Comments

Related Articles


Back to top button