
ന്യൂഡല്‍ഹി: സായുധ സേനയ്ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കോവിഡ് -19 രോഗികൾക്ക് ആരോഗ്യ സൗകര്യങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.
ആശുപത്രികള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സാധാരണ എടുക്കേണ്ട അനുമതിയില്ലാതെ തന്നെ കൊവിഡ് നിര്‍ദ്ദിഷ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഈ അധികാരങ്ങള്‍ അനുമതി നല്‍കുന്നു. ഈ അധികാരങ്ങൾ പ്രകാരം സായുധ സേനയിലെ വൈസ് മേധാവികൾക്ക് ആവശ്യമായ വസ്തുക്കൾ സംഭരിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാനാകും.
Also Read:കോവിഡ് രണ്ടാം തരംഗം; എറണാകുളത്ത് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം
കൊവിഡ് 19 സാഹചര്യത്തിനെതിരായ രാജ്യവ്യാപക പോരാട്ടത്തില്‍ സായുധ സേനയെ ശാക്തീകരിക്കുന്നതിനും അവരുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും അടിയന്തിരമായി സായുധ സേനയ്ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കുന്നുവെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചത്.
‘ഈ അധികാരങ്ങൾ, കമാൻഡർമാരെ ആശുപത്രികൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ, ഇക്വിപ്റ്റ് ഇനങ്ങൾ, മെറ്റീരിയൽ സ്റ്റോറുകൾ വാങ്ങുന്നതിനും നന്നാക്കുന്നതിനും സഹായിക്കും. കൂടാതെ കോവിഡിനെതിരായ നിരന്തര പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി വിവിധ സേവനങ്ങളും പ്രവർത്തനങ്ങളും നൽകാനും സാധിക്കും’- സിംഗ് ട്വീറ്റ് ചെയ്തു.
Post Your Comments