
യൂറോപ്പ ലീഗിൽ റോമയെ ഗോൾ മഴയിൽ മുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. യൂറോപ്പ ലീഗ് സെമി ഫൈനലിൽ ആദ്യ പാദത്തിൽ ഇറ്റാലിയൻ സൈഡ് എ എസ് റോമയെ 6-2 നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപിച്ചത്. 2007 ആവർത്തിക്കുമെന്ന് പ്രവചിച്ച യുണൈറ്റഡ് പരിശീലകൻ സോൾഷ്യറുടെ വാക്കുകൾ വെറുതെയായില്ല. ജയിച്ച് രണ്ടാം പാദത്തിലേക്ക് കാത്തുനിൽക്കേണ്ട എന്ന പ്രഖ്യാപനവുമായാണ് സോൾഷ്യറുടെ കുട്ടികൾ ഇറങ്ങിയത്.
പോർച്ചുഗീസ് താരം ബ്രൂണൊ ഫെർണാണ്ടസ് (9,71), എഡിസൺ കവാനി (48,64), പോഗ്ബ (75), ഗ്രീൻവുഡ് (86) എന്നിവരാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. അതേസമയം മത്സരത്തിൽ ബ്രൂണൊ ഫെർണാണ്ടസും, കവാനിയും രണ്ട് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കി. ഇന്ന് നടന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് വിയ്യാറൽ ആഴ്സണലിനെ 2-1 ന് പരാജയപ്പെടുത്തി. ഇതോടെ രണ്ടാം പാദ സെമി ആഴ്സണലിന് നിർണായകമാണ്.
Post Your Comments