ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പേരിൽ ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനത്തിൽ നിന്നും പ്രധാനമന്ത്രിയോട് രക്ഷിക്കണം എന്നഭ്യർത്ഥിച്ചു മുസ്ലിം യുവതി. ഭര്‍തൃവീട്ടുകാര്‍ നടത്തുന്ന ക്രൂരമായ പീഢനത്തില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഹിന ഖാന് ആവശ്യപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോയിൽ യുവതിയുടെ വാക്കുകൾ ഇങ്ങനെ … “ഭര്‍ത്താവിന്റെ വീട്ടില്‍ അനുഭവിക്കുന്ന ഗാര്‍ഹിക പീഡനത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആറ് മാസമായി താന്‍ പോലീസ് സ്റ്റേഷനില്‍ പോകുന്നു. എന്നാല്‍ കൈക്കൂലി നല്കാത്തതിനാല് ഇതുവരെ ആരും നടപടി സ്വീകരിച്ചിട്ടില്ല,” ഹിന ഖാന് പറയുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംഭവത്തില്‍ നടപടിയെടുക്കണമെന്നു അപേക്ഷിച്ച യുവതി ഈ പീഡനം അവസാനിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പറയുന്നു
Post Your Comments