KeralaNattuvarthaLatest NewsNewsCrime

2 കുട്ടികളെ ഉപേക്ഷിച്ച് കാമുകനായ സമീറിനൊപ്പം ഒളിച്ചോടിയ സ്വപ്ന പിടിയിൽ; മതം മാറിയെന്ന് സൂചന, സ്വപ്ന ഒരു വിവാദ നായിക

വൈദീകരുടെ ഉറക്കം കെടുത്തിയ സ്വപ്നയും കാമുകനും പിടിയിൽ, മതം മാറിയതായി സൂചന

ഇരിട്ടി:  ഇരിട്ടിയിൽ വെച്ച് കാണാതായ സ്വപ്ന ജയിംസിനെ കാമുകനോടൊപ്പം കണ്ടെത്തി. സ്വപ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും അവരുടെ ജീവൻ രക്ഷിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിനൊടുവിൽ തമിഴ്നാട്ടിലേ പൊള്ളാച്ചിയിൽ വെച്ചാണ് സ്വപ്നയേയും കാമുകൻ കൊട്ടാരംപറമ്പിൽ സമീർ (33) നെയും പോലീസ് പിടികൂടിയത്.

Also Read:സര്‍വേകള്‍ സത്യമായാല്‍ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ തകർച്ച: പ്രതിപക്ഷസ്ഥാനം ലീഗിന് പോകും

ഇരിട്ടിയിൽ ഭർത്താവുമായി ഷോപ്പിങ്ങിനു പോയപ്പോഴായിരുന്നു സ്വപ്നയെ കാണാതാകുന്നത്. തുടർന്ന് ഭർത്താവ് ജയിംസ് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ സ്വപ്നയ്ക്ക് കാമുകനുണ്ടെന്നും മട്ടന്നൂർ സ്വദേശിയും മൂന്ന് കുട്ടികളുടെ അച്ഛനുമായ കൊട്ടാരംപറമ്പിൽ സമീർ ആണെന്നും പൊലീസിന് മനസിലായി. അറസ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഉടൻ ഹാജരാക്കും. സ്വപ്ന മതം മാറിയോ എന്നും സംശയിക്കുന്നുണ്ട്. ലവ് ജിഹാദ് ആണെന്ന ആരോപണവും ഇതിനോടകം ഉയർന്നു വരുന്നുണ്ട്.

തലശേരി രൂപതയിലെ സഭയുടെ ഉറക്കം കെടുത്തിയ വിവാദ നായികയാണ് സ്വപ്നയെന്നു റിപ്പോർട്ട്. സ്വപ്നക്ക് വൈദീകരുമായുള്ള ബന്ധം മുമ്പ് തലശേരി രൂപതയിൽ വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. വൈദികർക്കും സഭക്കുമെതിരെ വിവാദങ്ങൾ ഉണ്ടായപ്പോൾ രൂപത ഇവരെ പൊട്ടൻപ്ലാവിൽനിന്നും ആരുമറിയാതെ കടത്തിയെന്നും എട്ട് മാസത്തോളം ഒളിപ്പിച്ചു താമസിപ്പിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button