ന്യൂഡൽഹി: മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസായിരുന്നു. കോവിഡ് ബാധിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
1989-1990, 1998-2004 കാലഘട്ടത്തിൽ അറ്റോർണി ജനറലായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1953 ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായാണ് സോളി സൊറാബ്ജി പ്രാക്ടീസ് ആരംഭിച്ചത്. 2002 ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൻ നൽകി ആദരിച്ചിരുന്നു.
1930 ൽ ബോംബെയിൽ ജനിച്ച അദ്ദേഹം സെന്റ് സേവ്യേഴ്സ് കോളേജിലും മുംബൈ ലോ കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്. 1998 മുതൽ 2004 വരെ യുഎൻ സബ് കമ്മീഷനിൽ അദ്ദേഹം ചെയർമാനായിരുന്നു.
Post Your Comments