തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈയ്യുംകെട്ടി മാറി നില്‍ക്കും എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അതൊരു അബദ്ധമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മെയ് ഒന്ന് മുതല്‍ പുറത്ത് വരുന്ന വാക്‌സിന്‍ നയത്തെകുറിച്ച് ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണം നടക്കുന്നത് കേരളത്തിലാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സാധാരണ അര്‍ത്ഥത്തിലുള്ള നയം അല്ല ഇത്. ഇതൊരു താല്‍ക്കാലിക ഉപായം മാത്രമാണ്. മാറ്റങ്ങള്‍ക്ക് വിധേയമാവും. കാലാകാലം അവലോകന വിധേയമായിരിക്കും ഈ സ്ട്രാറ്റജി എന്ന് കൃത്യമായി ലിബറലൈസ്ഡ് ആന്റ് ആക്‌സിലറേറ്റഡ് നാഷണല്‍ കൊവിഡ്-19 വാക്‌സിനേഷന്‍ സ്ട്രാറ്റജിയുടെ അവസാന ഭാഗത്ത് പറഞ്ഞിട്ടുണ്ട്.
Read Also: കൊറോണ വ്യാപനം ശക്തമായതോടെ പുറം ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍
ഇന്ത്യയുടെ കൊവിഡ്-19 വാക്‌സിനേഷന്‍ സ്ട്രാറ്റജി ശാസ്ത്രീയമാണെന്നും തല്‍ക്കാലത്തേക്കുള്ള തട്ടിക്കൂട്ടലല്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇവിടെ മോദി വിരുദ്ധര്‍ അവര്‍ക്കു വേണ്ടി കാര്യങ്ങള്‍ വ്യാഖ്യാനിക്കുന്നവരുടെ ഉറങ്ങി പുറപ്പെട്ടിരിക്കുകയാണെന്ന് ശോഭാ സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു. ‘ആഭ്യന്തരമായി ഗവേഷണം, വികസനം, ഉല്‍പ്പാദനം എന്നിവ പ്രോത്സാഹിപ്പിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ കാഴ്ച്ചക്കാരായി കൈയുംകെട്ടി മാറി നില്‍ക്കും എന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് അബദ്ധമാണ്. വാക്‌സിന്‍ വിനിയോഗത്തിന്റെ കാര്യത്തില്‍ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രം പിന്നോട്ട് പോകില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments