കോവിഡില്‍ കിതയ്ക്കുന്ന രാജ്യത്തിന് കൈത്താങ്ങായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മിഷന്‍ ഓക്സിജന്‍ പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് രാജ്യത്തോടുള്ള കടമ ചെയ്ത് മാതൃകയായിരിക്കുകയാണ് താരം. കോവിഡിനെ തുടർന്ന് ഓക്സിജൻ ക്ഷാമം നേരിടുന്ന രാജ്യത്തെ ആശുപത്രികളിലേക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യാനുള്ള ഫണ്ട് സ്വരൂപിക്കാനായുള്ള പദ്ധതിയിലേക്കാണ് സച്ചിൻ സംഭാവന നൽകിയത്. സച്ചിൻ സംഭാവന നൽകിയതിന് പിന്നാലെ നിരവധിയാളുകളാണ് പദ്ധതിയിലേക്ക് കോടികൾ നൽകിയിരിക്കുന്നത്. ഇതുവരെ ലഭിച്ചത് 15 കോടിയാണ്.
Also Read:കൊൽക്കത്തയുടെ പ്രകടനം വളരെ നിരാശാജനകം: മോർഗൻ
സോഷ്യല്‍ മീഡിയയിലൂടെയാണ് പദ്ധതിയലേക്ക് താന്‍ പണം നല്‍കുന്നത് സച്ചിന്‍ അറിയിച്ചത്. രാജ്യം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ നാം ഒരുമിച്ച് നില്‍ക്കണമെന്നും സച്ചിന്‍ പൗരന്മാരോട് ആഹ്വാനം ചെയ്യുന്നു. കോവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ ആരോഗ്യമേഖലയെ തളർത്തിയിരിക്കുകയാണ്. രോഗികൾക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കുക എന്നതാണ് ഇപ്പോൾ നമ്മൾ ചെയ്യേണ്ട കാര്യം. അതിനായി ജനങ്ങളും കൂടെ നിൽക്കണമെന്ന് സച്ചിൻ പറയുന്നു.
25 പേരടങ്ങുന്ന യുവ വ്യവസായികള്‍ രാജ്യത്തെ ആശുപത്രികളില്‍ ഓക്സിജന്‍ സൗകര്യം ഒരുക്കാനായി മിഷന്‍ ഓക്സിജന്‍ എന്ന സംരംഭത്തിനു തുടക്കമിട്ടിരിക്കുന്നു. അവരുടെ ശ്രമം രാജ്യത്തെ വിവിധ ആശുപത്രികളില്‍ എത്തുന്നതിന്റെ ഭാഗമായി സച്ചിൻ സംഭാവന നൽകിയതിനെ അഭിനന്ദിച്ചു നിരവധി ആളുകൾ രംഗത്തെത്തി.
Post Your Comments