Latest NewsKeralaNews

കേരളത്തിൽ കഴിഞ്ഞ പാർലമെന്റ് ഫലത്തിന് സമാനമായ ട്രെന്‍ഡ് ആവർത്തിക്കും; പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സർവേകൾ നിരർഥകമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വിവിധ ചാനലുകൾ വിവിധ രൂപത്തിലുള്ള സർവേകളാണ് പുറത്തുവിടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു ബൂത്തിൽ നിന്ന് ഒരാളോട് ചോദിച്ചിട്ട് ആ ബൂത്തിലെ മുഴുവൻ ഫലവും പറയുകയാണ്. ഒന്നോ രണ്ടോ ലക്ഷം വോട്ടുള്ള സ്ഥലത്ത് 250 പേരോട് ചോദിച്ച് ഫലം പ്രഖ്യാപിക്കുന്നു. സർവേയുടെ ഒരു നിയമങ്ങളും പാലിക്കുന്നില്ല. കഴിഞ്ഞ പാർലമെന്റ് ഫലത്തിന് സമാനമായ ട്രെന്‍ഡ് തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും കേരളത്തിൽ ആവർത്തിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also  :  കള്ളപ്പണം വെളുപ്പിക്കൽ; റോസ് വാലി ഗ്രൂപ്പിന്റെ കോടികളുടെ ആസ്തി ഇ.ഡി കണ്ടുകെട്ടി

കോഴിക്കോട് ജില്ലയിൽ ഒമ്പത് സീറ്റും യു.ഡി.എഫിനെന്ന് ഒരു സർവേ പറയുമ്പോൾ, മറ്റൊരു സർവേ ഒരു സീറ്റ് പോലുമില്ലെന്ന് പ്രവചിക്കുന്നു. അതെങ്ങനെ ശരിയാകുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ലീഗിന് മാത്രം കിട്ടിയാൽ പോരല്ലോ, യുഡിഎഫിന് മൊത്തം കിട്ടണം. ലീഗിന് ഏറ്റവും ഉറപ്പുള്ള സീറ്റ് ആണ് കൊടുവള്ളി, അത് പോലും കിട്ടില്ല എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സർവേകൾ കണ്ട് യുഡിഎഫ് പ്രവർത്തകരും വോട്ട് ചെയ്തവരും വഞ്ചിതരാവരുത്. അവസാനം വരെ കൗണ്ടിംഗ് ഹാളിൽ ഉണ്ടാവണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button