പാരിസ്: കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അപകടമേറിയതാണെന്നും അതിന്റെ അപകട സാധ്യതയെ വിലകുറച്ച് കാണരുതെന്നും ഫ്രാൻസിലെ ആരോഗ്യമന്ത്രി ഒളിവിയർ വെരാൻ. നിലവിലുള്ള കോവിഡ് വാക്സിനുകൾ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിൽ കൊറോണ വൈറസിന്റെ ബി.1.617 ഇന്ത്യൻ വകഭേദം മൂന്നുപേർക്ക് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽനിന്ന് തിരിച്ചെത്തിയ ഒരു സ്ത്രീക്കും തെക്കുകിഴക്കൻ ഫ്രാൻസിലെ മറ്റ് രണ്ട് പേർക്കും രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യൻ വകഭേദം നിലവിൽ 17 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. B.1.617-ന്റെ മൂന്ന് വകഭേദങ്ങൾ ഇന്ത്യയിൽ കണ്ടുവരുന്നുണ്ട്. രാജ്യത്ത് കോവിഡ് ഏറ്റവും ഭീകരമായി പടർന്നുപിടിച്ച മഹാരാഷ്ട്രയിലെ 50 ശതമാനം രോഗികളിലും ഇതേ വകഭേദമാണ് കണ്ടെത്തിയത്.
Post Your Comments