ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വിവാഹദിനം. ആ ദിവസത്തെ ശ്രദ്ധ മുഴുവന്‍ വരന്റേയും വധുവിന്റേയും നേരെയാണ്. പ്രിയപ്പെട്ടവരെല്ലാം ഒത്തുചേരുമ്പോള്‍ ചില അനൗണ്‍സ്‌മെന്റുകള്‍ നടത്തുന്നതും നല്ലതാണ്. എന്നാല്‍ അത് വധുവിന്റെയും വരന്റെയും അനുമതിയോടെ ചെയ്യുന്നതായിരിക്കും നല്ലത്.
കാരണം ആ ദിവസം അവരുടേതാണല്ലോ.. എന്നാല്‍ തങ്ങളുടെ മനോഹര ദിനം അമ്മായിയമ്മ ഒരു വലിയ പ്രഖ്യാപനം നടത്തി നശിപ്പിച്ചതിനെ കുറിച്ച് യുവതി റെഡ്ഡിറ്റില്‍ പോസ്റ്റിട്ടു. തങ്ങള്‍ ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിക്കാനിരുന്ന ദമ്പതികളെ ഞെട്ടിച്ചു കൊണ്ട് അമ്മായിയമ്മ താന്‍ ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചു. ഞെട്ടലോടെയാണ് ദമ്പതികള്‍ ആ വാര്‍ത്ത കേട്ടത്.
READ MORE: ആഭരണ പ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത; സ്വർണ്ണവിലയിൽ കനത്ത ഇടിവ്; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം
കോവിഡ് കാരണം ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. എന്നിരുന്നാലും ചടങ്ങില്‍ ചില പ്രസംഗങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. വധുവിന്റെ പിതാവ്, ഭര്‍ത്താവിന്റെ സഹോദരന്‍, വരന്‍ തുടങ്ങിയവരുടെ നിരയുണ്ടായിരുന്നു പ്രസംഗത്തിന്. തലേദിവസം അമ്മായിയമ്മയും ഇവരോട് പ്രസംഗിക്കാനുള്ള അനുവാദം ചോദിച്ചു.
‘ഞങ്ങളുടെ വിവാഹത്തില്‍ അവര്‍ ഞങ്ങളെക്കുറിച്ച് സംസാരിക്കുമെന്ന് ഞങ്ങള്‍ കരുതി, അതിനാല്‍ അവര്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ ഒരിക്കലും ചോദിച്ചില്ല. വലിയ തെറ്റ്’- യുവതി പോസ്റ്റില്‍ കുറിച്ചു. ചടങ്ങില്‍ വെച്ച് താന്‍ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. അവര്‍ ഇപ്പോഴും ചെറുപ്പവും ആരോഗ്യവതിയുമാണ്. എന്നാല്‍ ആ പ്രഖ്യാപനം ഞങ്ങള്‍ക്കൊരു ഞെട്ടലായിരുന്നു. അന്നത്തെ ദിവസം മുഴുവന്‍ അത് നശിപ്പിച്ചു.
ഞാന്‍ ഗര്‍ഭിണിയാണെന്ന കാര്യം പിന്നീട് ഞങ്ങള്‍ ചടങ്ങില്‍ വെച്ച് പറഞ്ഞതേയില്ലെന്നും യുവതി കുറിച്ചു. ‘വിവാഹത്തിനുശേഷം, കുറച്ച് ദിവസമായി ഞാന്‍ എന്റെ അമ്മായിയമ്മയോട് സംസാരിച്ചില്ല. ഇതേ തുടര്‍ന്ന് എന്റെ കുടുംബവും ഭര്‍ത്താവിന്റെ കുടുംബവും തമ്മില്‍ അല്‍പം അകല്‍ച്ചയിലാണ്. എന്നാല്‍ ഞാന്‍ ആശങ്കയിലാണ്. അമിതപ്രതികരണം നടത്തിയോ താന്‍..കുടുംബം നശിപ്പിച്ചോ എന്നൊക്കെയാണ് തന്റെ ഇപ്പോഴത്തെ ചിന്തയെന്നാണ് യുവതി കൂട്ടിച്ചേര്‍ത്തത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് നിരവധി പേര്‍ കമന്റുമായി രംഗത്തെത്തി. യുവതിയെ പിന്തുണച്ചും വിര്‍ശിച്ചും അഭിപ്രായങ്ങളുണ്ടായി. ‘ദമ്പതികളുടെ അറിവും അനുമതിയും ഇല്ലാതെ വ്യക്തിപരമായ ഒരു പ്രഖ്യാപനം ചടങ്ങില്‍ വെച്ച് നടത്തരുതെന്ന് ഒരാള്‍ കുറിച്ചു. കുടുംബത്തിലെ പരിപാടികള്‍ എപ്പോഴും എല്ലാവര്‍ക്കും ഒരുപോലെ സന്തോഷം നല്‍കുന്നതായിരിക്കണമെന്ന് മറ്റൊരാള്‍ അഭിപ്രായം പറഞ്ഞു.
READ MORE: ഇടുക്കിയിൽ കോവിഡ് ലക്ഷണമുള്ള 85 കാരിയായ അമ്മയെ പെരുവഴിയില്‍ ഇറക്കിവിട്ട് മകന്‍ സ്ഥലംവിട്ടു
Post Your Comments