തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെയാണ് 21കാരിയായ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കിയത്. എന്നാൽ പ്രായത്തിന്റെ പക്വതയില്ലായ്മ മേയരുടെ ഭരണത്തിൽ ഇപ്പോൾ വിമര്ശനാത്മകമായി ഉയർന്നുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് വളപ്പിലുള്ള എസ്‌എടി താല്‍ക്കാലിക മരുന്ന് വിതരണ കേന്ദ്രം കോര്‍പറേഷന്‍ മേയര്‍ നേരിട്ടെത്തി പൂട്ടിച്ചു. തിരുവനന്തപുരത്ത് ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും വില്‍ക്കുന്ന സ്ഥലമാണ് എസ്‌എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് എൻ 95 മാസ്‌കും, രണ്ട് രൂപയ്ക്ക് സര്‍ജിക്കല്‍ മാസ്‌കും അടക്കം ലഭിച്ചിരുന്ന സ്ഥലമാണിത്.
കോര്‍പറേഷന്‍ വിശ്രമകേന്ദ്രത്തിനായി എസ്‌എടി ആശുപത്രിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍, താല്‍ക്കാലികമായി മരുന്ന് വിതരണ കേന്ദ്രം പ്രവര്‍ത്തിച്ചതിനാണ് മേയറുടെ നടപടി. സാധാരണക്കാരായ മനുഷ്യരാണ് ഈ പ്രവർത്തിയിലൂടെ കഷ്ടപ്പെടാൻ പോകുന്നത്.
പുറത്ത് മെഡിക്കല്‍ സ്‌റ്റോറുകളില്‍ എൻ 95 മാസ്ക്കിന് 50 രൂപ മുതല്‍ വിലയുണ്ട്. ഇതാണ് മെഡിക്കല്‍ കോളേജില്‍ പത്ത് രൂപയ്ക്ക് കൊടുക്കുന്നത്. ഇതിനൊപ്പമാണ് മരുന്നുകളുടെ വിലക്കുറവ്. ഇതുകൊണ്ട് തന്നെ ജില്ലയിലെ മെഡിക്കല്‍ സ്റ്റോറുകള്‍ എല്ലാം ഈ സംവിധാനത്തിന് എതിരാണ്.
തമ്പാനൂർ ഡ്രൈനേജ് പ്രശ്നത്തിലും മേയരുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചു പ്രധിഷേധങ്ങൾ ശക്തമായിരുന്നു.
Post Your Comments