തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വർധിക്കുന്നതിനിടയിൽ ആര്യ രാജേന്ദ്രന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചതോടെ അതു പിന്‍വലിച്ച് തിരുവനന്തപുരം മേയര്‍. കോവിഡ് കേസുകൾ വർധിക്കുന്നതിന് പശ്ചാത്തലത്തിൽ തൈക്കാട് ശാന്തി കവാടത്തിലെ ആധുനിക ഗ്യാസ് ശ്മശാനം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതായി മേയർ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. എന്നാൽ ഇത് വൻ വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർധിക്കുകയാണെന്ന് മേയർക്ക് അറിയാമെന്നും അതിനുള്ള ഒരുക്കങ്ങളാണോ ഇതെന്നുമാണ് ചോദ്യങ്ങളുയർന്നത്. ഇതോടെ, പോസ്റ്റിട്ട മണിക്കൂറുകൾ തികയും മുന്നേ മേയർ പോസ്റ്റ് മുക്കി.
Also Read:‘മുഖ്യമന്ത്രിയുടെ ഭരണം മികച്ചത്, എതിര്‍ത്തിരുന്നവര്‍ പോലും അച്ഛന്‍റ ഭരണമികവ് അംഗീകരിച്ചു’: വീണ വിജയൻ
മേയറുടെ പോസ്റ്റ് ഇങ്ങനെ– രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി. ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌കാരത്തിനായി ഉള്ളത്.
മേയറുടെ പ്രവർത്തനങ്ങൾക്ക് അടുത്തിടെയായി രൂക്ഷവിമർശനമാണ് ഉയരുന്നത്.
Post Your Comments