Latest NewsIndiaNewsFunny & Weird

‘സ്ത്രീധനമായി ട്രെയിന്‍ തരാമെന്ന് പറഞ്ഞു’ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ നിരസിച്ചെന്ന് യുവാവ്

തമാശകള്‍ നിറഞ്ഞ ധാരാളം വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആളുകള്‍ അത് ആസ്വദിക്കുകയും പങ്കുവെക്കുകയും ചെയ്യാറുമുണ്ട്. അത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതാണ് ഈ യുവാവിന്റെ വീഡിയോ. സ്ത്രീധനമായി തനിക്ക് ട്രെയിന്‍ ലഭിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരാളുടെ വീഡിയോയാണിത്.

READ MORE: ‘ഇനിയും താങ്ങാൻ കഴിയില്ല’; കേരളം വിടാനൊരുങ്ങി അന്യസംസ്ഥാന തൊഴിലാളികൾ

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വൈറലായത്. വീഡിയോ എപ്പോള്‍, എവിടെയാണ് ചിത്രീകരിച്ചതെന്ന് അറിയില്ല. ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം വീഡിയോ വൈറലായി. വീഡിയോ റെക്കോര്‍ഡുചെയ്യുന്നയാള്‍ ചോദിക്കുമ്പോഴാണ് യുവാവ് തനിക്ക് സ്ത്രീധനമായി ട്രെയിന്‍ ആണ് തരാന്‍ തീരുമാനിച്ചതെന്നും എന്നാല് താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും പറയുന്നത്.

READ MORE: യു.ഡി.എഫിന് നേരിയ ആശ്വാസം; എക്സിറ്റ് പോളുകളിൽ വ്യത്യസ്തമായി ഡാറ്റാ അനാലിസിസിന്റെ റിപ്പോർട്ട്

ട്രെയിന്‍ തനിക്ക് ഓടിക്കാന്‍ അറിയില്ലെന്നും ചെറിയ വാഹനം വല്ലുതമായിരുന്നേല്‍ നോക്കാമായിരുന്നുവെന്നും യുവാവ് വിശദീകരിക്കുന്നു. മറ്റൊരു പ്രശ്‌നമുണ്ട് – അത് പാര്‍ക്ക് ചെയ്യാന്‍ തനിക്ക് സ്ഥലമില്ലെന്നും പറയുന്നുണ്ട്. 17000ത്തിനടുത്ത് ആളുകള്‍ കണ്ട വീഡിയോയ്ക്ക് 1400 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ തമാശ നിറഞ്ഞ കമന്റുകളുമായെത്തിയത്.

READ MORE: കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സംസ്ഥാനത്ത് കള്ളുഷാപ്പിന് മുന്നില്‍ വൻ തിക്കും തിരക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button