പള്ളുരുത്തി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിദേശമദ്യശാലകള്‍ക്കും ബാറുകള്‍ പൂട്ടു വീണിരിക്കുകയാണ്. ഇതോടെ കള്ളുഷാപ്പിനു മുന്നില്‍ വൻ തിക്കും തിരക്കുമാണ് കാണപ്പെടുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുമ്പോൾ തന്നെ കണ്ടൈന്‍മെന്റ് സോണില്‍ പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പിനു മുന്നിലെ തിരക്ക് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. മട്ടാഞ്ചേരി റേയ്ഞ്ചിലെ പെരുമ്പടപ്പിലെ ഷാപ്പിലാണ് തിരക്ക്. അതേസമയം, പെരുമ്പടപ്പ് ഷാപ്പില്‍ 200 ലിറ്റര്‍ കള്ള് വില്‍ക്കാനാണ് അനുവാദമുള്ളത്. പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഷാപ്പില്‍ ഇരുത്തി മദ്യം വിളമ്പാന്‍ നിയന്ത്രണമുണ്ട്.
Read Also : ‘എല്ലാവരും ഇന്ത്യയ്‌ക്കൊപ്പമുണ്ട്’; അഫ്ഗാന് പൗരന്മാരുടെ വീഡിയോ പങ്കുവെച്ച് റാഷിദ് ഖാന്‍
ആവശ്യക്കാര്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ കള്ള് പാത്രങ്ങളിലും, കുപ്പികളിലും നല്‍കി വരികയാണിവിടെ.ഇന്നലെ രാവിലെ മുതല്‍ ഷാപ്പിനു മുന്നില്‍ കള്ള് വാങ്ങാന്‍ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെട്ടത്. ആദ്യ റൗണ്ടുകൾ വിറ്റുപോയതോടെ ഒരു മണിക്കൂറിനു ശേഷം വീണ്ടും കള്ള് എത്തിച്ചു നല്‍കിയാണ് കരാറുകാര്‍ തങ്ങളുടെ ഇടപാടുകാരെ തൃപ്തരാക്കിയത്.
Post Your Comments