കോട്ടയം: ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആള്‍ പോലീസ് പിടിയിൽ. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഗോപു രാജന്‍ ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ശില്പ ദേവയ്യ യാണ് ഇക്കാര്യം അറിയിച്ചത്. ഇയാള്‍ കടുത്തുരുത്തി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ വോളന്റീയര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
നന്‍പന്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാൾ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവത്തിൽ കേസ് എടുത്തത് അറിഞ്ഞ് ഇയാള്‍ ജോലിക്ക് ഹാജരാകാതെ, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മാറിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് വാട്‌സാപ്പില്‍ ഓഡിയോ സന്ദേശംപ്രചരിച്ച് തുടങ്ങിയത്. സംഭവത്തെകുറിച്ച് മുഖ്യമന്ത്രിയുടെ പ്രതിദിന കോവിഡ് അവലോകന വാർത്താ സമ്മേളനത്തിൽ പരാമർശിച്ചിരുന്നു.
Post Your Comments