മുംബൈ: ജൂലായ് ഓഗസ്റ്റ് മാസത്തിൽ മഹാരാഷ്ട്രയിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലായിലോ ഓഗസ്റ്റിലോ കോവിഡിന്റെ മൂന്നാം തരംഗം കൂടി മഹാരാഷ്ട്ര നേരിടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Read Also: മുൻ അറ്റോർണി ജനറലും അഭിഭാഷകനുമായ സോളി സൊറാബ്ജി കോവിഡ് ബാധിച്ച് അന്തരിച്ചു
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും അധികം രൂക്ഷമായി തുടരുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. വ്യാഴാഴ്ച 66,159 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. 771 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. മേയ് മാസം അവസാനമാകുമ്പോഴേക്കും സംസ്ഥാനത്ത് കോവിഡ് മൂർധന്യാവസ്ഥയിലെത്തുമെന്നാണ് കരുതുന്നത്. രോഗവ്യാപനത്തിന്റെ മൂന്നാം തരംഗമുണ്ടായാൽ സംസ്ഥാന സർക്കാരിന് അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
മൂന്നാം തരംഗത്തെ നേരിടാൻ ഓക്സിജൻ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് രോഗികളുടെ ചികിത്സക്കായി അടിയന്തരമായി ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസാരിച്ചുവെന്നും മൂന്നാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകുന്ന കാര്യം ഒരു തരത്തിലും അനുവദനീയമല്ലെന്ന് ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
Read Also: ക്രിസ്റ്റ്യാനോ റൊണാൾഡോ ലൈംഗികമായി പീഡിപ്പിച്ചെന്ന് മോഡൽ ; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് കോടികൾ
ഓക്സിജൻ ഉത്പാദനത്തിനായി പ്ലാന്റുകൾ സ്ഥാപിക്കുക, ഓക്സിജൻ കോൺസൻട്രേറ്ററുകളും സ്‌കാനിങ് മെഷീനുകളും അടിയന്തരമായി സജ്ജമാക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് സർക്കാരിപ്പോൾ പ്രാഥമിക പരിഗണന നൽകുന്നത്.
Post Your Comments