
ചെന്നൈ: കോവിഡ് വാക്‌സിനെതിരേ വ്യാജപ്രചാരണം നടത്തിയ തമിഴ് നടന്‍ മന്‍സൂര്‍അലി ഖാന് രണ്ടു ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ടു ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്‌ക്കാനാണ് ഉത്തരവ്.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ തമിഴ് നടന്‍ വിവേക് മരിച്ച സംഭവത്തില്‍ നടത്തിയ പരാമര്‍ശമാണു കേസിനാധാരം. വാക്‌സിനെടുത്തതാണു വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു ഖാന്റെ ആരോപണം. ഇതുസംബന്ധിച്ച് ബി.ജെ.പി. നേതാവ് രാജശേഖരന്‍ ചെന്നൈ പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു.
എന്നാല്‍, വാക്‌സിനെതിരേ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും നിര്‍ബന്ധപൂര്‍വം വാക്‌സിനെടുപ്പിക്കുന്നതിനെ എതിര്‍ക്കുകയാണു ചെയ്‌തതെന്നും മന്‍സൂര്‍അലി ഖാന്‍ ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചു.
Post Your Comments