കോഴിക്കോട് : വിവാഹത്തിന് പങ്കെടുക്കാൻ അതിഥികളെ കുറച്ച് മാത്രം ക്ഷണിച്ചാൽ പോലീസിന്റെ വക സമ്മാനം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പാലിച്ച് മാതൃകയാകുന്ന ദമ്പതികൾക്ക് സമ്മാനം നൽകുന്നത്.
കോഴിക്കോട് റൂറല്‍ പോലീസിന്റെ നേതൃത്വത്തിലാണ് സമ്മാന പദ്ധതി. വൈക്കിലിശേരിയിലെ നവവധൂവരന്‍മാര്‍ക്കാണ് വടകര റൂറല്‍ എസ്പിയില്‍ നിന്നും ആദ്യ സമ്മാനം ലഭിച്ചത്. ലിന്റോ മഹേഷ് –കാവ്യ എന്നിവരുടെ വിവാഹത്തിന് വടകര റൂറല്‍ എസ് പി നേരിട്ടെത്തി. ഇരുവര്‍ക്കും അനുമോദനപത്രവും നല്‍കി. കൂടുതല്‍ പേര്‍ മാതൃകാ ചടങ്ങുകള്‍ നടത്തുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
Post Your Comments