Latest NewsKeralaNews

ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിച്ച സർവേ ഫലങ്ങൾ തെറ്റ്, യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ചെന്നിത്തല

തിരുവനന്തപുരം : ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിച്ച സർവേ ഫലങ്ങൾ ജനവികാരത്തിന്റെ യഥാർത്ഥ പ്രതിഫലനമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ എൽഡിഎഫിന്റെ അഴിമതി ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരാജയത്തിന്റെ ആത്മവിശ്വാസമാണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.

Read Also  :  ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി , ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

അതേസമയം, വടക്കൻ കേരളത്തിലെ നാലു ജില്ലകളിൽ ഇടതു മുന്നണിയുടെ വന്‍ മുന്നേറ്റമെന്നാണ് ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വ്വേ ഫലം പറയുന്നത്. എൽഡിഎഫ് 21 മുതൽ 25 വരെ സീറ്റ് നേടാമെന്നാണ് പ്രവചനം. യുഡിഎഫിന് 6 മുതൽ പത്തുവരെ സീറ്റ് പ്രവചിക്കുമ്പോള്‍ എൻഡിഎ 1 മുതൽ രണ്ട് സീറ്റ് നേടുമെന്നാണ് പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button