ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ൈവറസ് രണ്ടാം തരംഗത്തില്‍ വിറച്ച് ഡല്‍ഹി. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. മരണനിരക്ക് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ ശ്മശാനങ്ങള്‍ക്ക് പുറത്ത് മൃതദേഹം ദഹിപ്പിക്കാനെത്തിയവരുടെ നീണ്ട നിരയാണ്. അടിയന്തരമായി കൂടുതല്‍ സൗകര്യമേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. മധ്യ ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ ദിവസവും 75ഓളം മൃതദേഹങ്ങളാണ് സംസ്കരിക്കുന്നത്. നേരത്തേ ഇത് 15 മുതല്‍ 20 വരെയായിരുന്നു. ഇപ്പോള്‍ ഇരട്ടിയിലും അധികമായി.
Also Read:സര്‍വേകള്‍ സത്യമായാല്‍ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ തകർച്ച: പ്രതിപക്ഷസ്ഥാനം ലീഗിന് പോകും
അതിനാല്‍ േടാക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി ശ്മശാന നടത്തിപ്പുകാരനായ മനീഷ് പറയുന്നു. ഓക്സിജന്‍ ക്ഷാമമാണ് ഡല്‍ഹി നേരിടുന്ന പ്രതിസന്ധിക്ക് കാരണം. മിക്ക ആശുപത്രികളിലും രോഗികളെകൊണ്ട് നിറഞ്ഞതോടെ ഓക്സിജന്‍ ക്ഷാമം രൂക്ഷമായി. 24 മണിക്കൂറിനിടെ 24,235 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 33 ശതമാനമായി ഉയര്‍ന്നു. 97,977പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
രാജ്യത്ത് നാളെ മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കും. അടുത്ത ഘട്ട വാക്സിനേഷന് ആരംഭിക്കാന്‍ മതിയായ വാക്സിനുകള്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. വാക്സിന് നിര്‍മാതാക്കളുമായി കരാറില്‍ ഏര്‍പ്പെട്ടതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കും വാക്സിന് സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
Post Your Comments