Latest NewsKeralaNews

നിയന്ത്രണം കടുപ്പിച്ച്‌ കാസർകോട്; കൂടുതൽ പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസർകോട് : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച്‌ കാസർകോട്. ഇതിന്റെ ഭാഗമായി നീലേശ്വരം, കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റികൾ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ കലക്ടർ ഡി.സജിത് ബാബു സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭ പരിധികളിൽ ഉൾപ്പെടെ 15 തദ്ദേശസ്വയംഭരണസ്ഥാപന പരിധിക്കുകീഴിൽ നേരത്തെ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് നീട്ടുകയും എട്ട് പഞ്ചായത്തുകളിൽ കൂടി പുതിയതായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമാണ് ഉണ്ടായത്. 2021 മേയ് 6 ന് അർധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.

Read Also  :  ചൈന അതിർത്തിയിലെ ഹിമപാതത്തിൽ മലയാളി സൈനികനു ജീവൻ നഷ്ടമായി; ആദരാഞ്ജലി അർപ്പിച്ച് ശോഭ സുരേന്ദ്രൻ

കാഞ്ഞങ്ങാട് മുൻസിപാലിറ്റി, നീലേശ്വരം മുൻസിപാലിറ്റി, അജാനൂർ, ബളാൽ, ബേഡഡുക്ക, ചെങ്കള, ചെമ്മനാട്, ചെറുവത്തൂർ, ഈസ്റ്റ് എളേരി, കള്ളാർ, കയ്യൂർ-ചീമേനി, കിനാനൂർ-കരിന്തളം, കോടോം-ബേളൂർ, മടിക്കൈ, മധുർ, മംഗൽപാടി, പടന്ന പള്ളിക്കര, പിലിക്കോട്, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ, വെസ്റ്റ്എളേരി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ. പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button