/riyas-moulavi-family-to-approach-hc.
കാസര്‍ഗോഡ്: കാസര്‍ഗോഡ് റിയാസ് മൗലവി കൊലപാതക കേസില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും, കേസില്‍ തെളിവില്ലെങ്കില്‍ പ്രതികളെ ജയിലിലിട്ടത് എന്തിനെന്നും സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ മാധ്യമങ്ങളോട് ചോദിച്ചു. കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് കാസര്‍ഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.
റിയാസ് മൗലവി കൊലപാതക കേസിലെ വിധി തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണ ആയുധമാക്കുകയാണ് പ്രതിപക്ഷം. കോടതിയുടെ വിധിപകര്‍പ്പിലെ പ്രധാന ഭാഗങ്ങള്‍ സര്‍ക്കാര്‍ – ആര്‍എസ്എസ് കൂട്ടുകെട്ടിനെ സാധൂകരിക്കുന്നതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന ആരോപണം.
നിരവധി തെളിവുകള്‍ ഹാജരാക്കിയിട്ടും, പ്രതികളെ വെറുതെ വിട്ട നടപടി ഞെട്ടിച്ചു. റിയാസ് മൗലവിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ഷാജിത്ത് പ്രതികരിച്ചു.
Post Your Comments