COVID 19Latest NewsIndia

കോവിഡ് ; കോണ്‍ഗ്രസ് എംപി രാജീവ് സാത്തവ് അതീവ ഗുരുതരാവസ്ഥയില്‍

യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനാണ്.

പൂനെ : കോവിഡ് ബാധിച്ച കോണ്‍ഗ്രസ് എംപി രാജീവ് സാത്തവ് (46) ഗുരുതരാവസ്ഥയില്‍. പുണെ ജഹാംഗീര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനു ശേഷം നില മോശമാവുകയായിരുന്നു.

ഗുജറാത്തിന്റെ ചുമതല വഹിക്കുന്ന നേതാവായ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനാണ്.

read also: വാക്സിൻ വാങ്ങാൻ രണ്ടുലക്ഷം സർക്കാരിലേക്ക് അടക്കണം: നടന്‍ മന്‍സൂര്‍ അലി ഖാന്‌ പിഴയിട്ട് കോടതി

അതേസമയം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനു കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടില്‍ ഐസലേഷനിലാണ്. ഗെലോട്ടിന്റെ ഭാര്യ സുനിതയ്ക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button