ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയോട് സഹകരിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സംഭാവന ചെയ്യാന്‍ തയ്യാറാകാതിരുന്നപ്പോഴും ബിജെപിയുടെ എംഎല്‍എമാരാണ് പൂര്‍ണമായും സഹകരിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള കോവിഡ് പോരാട്ടത്തിന് ബിജെപി എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളമാണ് സംഭാവന ചെയ്തത്.
ബിജെപി എംഎല്‍എമാര്‍ മുതല്‍ പ്രദേശിക പ്രവര്‍ത്തകര്‍ വരെ സംഭാവനകള്‍ നല്‍കി മാതൃകയായപ്പോഴും കോണ്‍ഗ്രസ് എംഎല്‍എമാര്‍ മൗനം പാലിക്കുകയായിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ സംഭാവന ചെയ്യാന്‍ തയ്യാറാകാതിരുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായി എന്നാണ് സൂചന.
അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാഗത്തു നിന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബിജെപി സജീവമായി രംഗത്തിറങ്ങിയതോടെ മുഖം രക്ഷിക്കാനുള്ള നടപടികള്‍ ആലോചിക്കുകയാണ് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം. കോവിഡിന്റെ ഒന്നാം ഘട്ട വ്യാപന സമയത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ പോലും ഇതുവരെ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments