Latest NewsNewsIndia

രണ്ട് മാസം മുന്‍പ് അച്ഛനെ കടിച്ചു; തെരുവ് നായയെ തല്ലിക്കൊന്ന് 17കാരന്റെ പ്രതികാരം, കേസ് എടുത്ത് പോലീസ്

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമത്തിലെ 429-ാം വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്

മുംബൈ: തെരുവ് നായയെ തല്ലിക്കൊന്ന പതിനേഴുകാരനെതിരെ കേസ് എടുത്തു. അച്ഛനെ കടിച്ചതിന്റെ പ്രതികാരമായാണ് യുവാവ് നായയെ തല്ലിക്കൊന്നത്. മുംബൈയിലെ സാന്തക്രൂസിലാണ് സംഭവം.

Also Read: രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തിന് വെല്ലുവിളി; ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടികായത്

സംഭവത്തിന് പിന്നാലെ മൃഗസ്‌നേഹികളുടെ സംഘടനയായ ‘പെറ്റ’ യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പതിനേഴുകാരനെതിരെ കേസ് എടുത്തത്. രണ്ട് മാസം മുന്‍പ് ഇതേ നായ പതിനേഴുകാരന്റെ അച്ഛനെ കടിച്ചെന്നും അതിന്റെ പ്രതികാരമായാണ് യുവാവ് നായയെ തല്ലിക്കൊന്നത് എന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

പതിനേഴുകാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന നായയെ ചില മൃഗ സ്‌നേഹികള്‍ മുംബൈയിലെ സൊസൈറ്റി ബിഎസ്പിസിഎയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമത്തിലെ 429-ാം വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ പോലീസ് കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button