അഹമ്മദാബാദ്: കോവിഡ് പോരാട്ടത്തിന് കൂടുതല്‍ കരുത്തേകി അദാനി ഫൗണ്ടേഷന്‍. ഇതിന്റെ ഭാഗമായി അഹമ്മദാബാദിലുള്ള അദാനി വിദ്യാ മന്ദിര്‍ സ്‌കൂളിനെ കോവിഡ് കെയര്‍ സെന്ററാക്കി മാറ്റാനാണ് തീരുമാനം. ഗൗതം അദാനിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദാനി ഫൗണ്ടേഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വിദ്യാ മന്ദിര്‍ സ്‌കൂളിനെ കോവിഡ് കെയര്‍ സെന്ററാക്കി മാറ്റുന്നതോടെ ആശുപത്രികളില്‍ വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണത്തെ ഒരുപരിധി വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
ഓക്‌സിജന്‍ സൗകര്യങ്ങള്‍ ഉള്‍പ്പടെ ഇവിടെ ലഭ്യമായിരിക്കും. കിടക്കകള്‍, ഭക്ഷണം, വൈദ്യ സഹായം എന്നിവ അദാനി ഫൗണ്ടേഷന്‍ തന്നെ ലഭ്യമാക്കും. അടിസ്ഥാന സൗകര്യങ്ങള്‍, വിശ്രമ യൂണിറ്റുകള്‍, മോണിറ്ററിംഗ് സംവിധാനങ്ങള്‍ എന്നിവയും കോവിഡ് കെയര്‍ സെന്ററില്‍ ഉറപ്പുവരുത്തുമെന്ന് അദാനി ഫൗണ്ടേഷന്‍ അറിയിച്ചു. മൂന്ന്, നാല് ദിവസത്തിനുള്ളില്‍ കോവിഡ് സെന്റര്‍ ഒരുക്കുകയെന്നത് വെല്ലുവിളിയാണെന്നും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദാനി ഫൗണ്ടേഷന്‍ വ്യക്തമാക്കി.
Post Your Comments