രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ലെന്ന് നടി കങ്കണ റണാവത്ത്. മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന വാര്‍ത്തയെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ, റിസൈന്‍ മോദി എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെന്റിങ്ങായിരുന്നു. ഇതിനെതിരെയാണ് കങ്കണ രംഗത്തെത്തിയത്.
‘കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നുണ്ട്. ബോളിവുഡിലെ കോമാളികള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിക്കുന്ന സംസ്ഥാനത്തെ പൊക്കി പറയുന്നു. എന്നിട്ട് അവര്‍ തന്നെ റിസൈന്‍മോദി എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങാക്കുന്നു. നിങ്ങള്‍ മോദിയെ അര്‍ഹിക്കുന്നില്ലെന്നത് ശരിയാണ്. നിങ്ങളുടെ തെറ്റുകള്‍ ന്യായീകരിക്കേണ്ട.’- കങ്കണ കുറിച്ചു.
‘മോദി ഒരു യഥാര്‍ത്ഥ നേതാവാണ്. ആരുടെയും പാവയല്ല. അര്‍ഹിക്കുന്ന സ്ഥാനത്ത് തന്നെയാണ് അദ്ദേഹമുള്ളത്. തനിക്ക് വേണ്ടി സ്വപ്‌നം കാണാതെ ഭാരതത്തിന് വേണ്ടി സ്വപ്‌നം കണ്ടയാള്‍. നിങ്ങള്‍ എന്ത് ചെയ്താലും അദ്ദേഹത്തിനെ തകര്‍ക്കാനാകില്ല. അദ്ദേഹം ഉയര്‍ന്ന് വരിക തന്നെ ചെയ്യും. അത് നിങ്ങളെ അസ്വസ്തരാക്കുകയാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യും’- കഴിഞ്ഞ ദിവസം നടി ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments