Latest NewsNewsBusiness

ഷോപ്പ് ലോക്കൽ: രണ്ടാംഘട്ട പ്രചരണ പരിപാടി ഒക്ടോബർ 31 വരെ നീട്ടി

തിരഞ്ഞെടുക്കപ്പെടുന്ന നൂറോളം പേർക്ക് സ്വർണ നാണയങ്ങളും സമ്മാനമായി നൽകുന്നുണ്ട്

പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വികെസി പ്രൈഡിന്റെ നേതൃത്വത്തിൽ നടത്തുന്ന ഷോപ്പ് ലോക്കൽ പ്രചരണ പരിപാടിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു. ചെറുകിട സംരംഭകരെയും അയൽപക്ക വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വികെസി പ്രൈഡ് തുടക്കമിട്ട പരിപാടികളിൽ ഒന്നാണ് ഷോപ്പ് ലോക്കൽ. ഇതിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ വൻ വിജയം കൈവരിച്ചതോടെയാണ് രണ്ടാം ഘട്ട  പ്രവർത്തനങ്ങൾക്കും വികെസി രൂപം നൽകിയത്.

ഷോപ്പ് ലോക്കലിന്റെ ഭാഗമായി പ്രാദേശിക ഷോപ്പുകളിൽ നിന്ന് വികെസിയുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയിയെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയുടെ ബംബർ സമ്മാനമാണ്. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന നൂറോളം പേർക്ക് സ്വർണ നാണയങ്ങളും സമ്മാനമായി നൽകുന്നുണ്ട്.

Also Read: ‘ഒരു സർവ്വകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞു തരും’: ആസിഫ് അലി

ഓണം ലക്ഷ്യമിട്ടാണ് ഷോപ്പ് ലോക്കലിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇത് പ്രാദേശികമായി പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരികൾക്ക് കരുത്ത് പകരാനും ഓൺലൈൻ വിപണി ഉയർത്തുന്ന മത്സരം അതിജീവിക്കാൻ പ്രാപ്തരാക്കാനും സഹായിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിന്റെ പ്രവർത്തന ഫലമായി രണ്ടര ലക്ഷത്തോളം ചെറുകിട വ്യാപാരികൾക്കാണ് നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നത്. കൂടാതെ, ഒന്നാം ഘട്ടത്തിൽ നിരവധി ഉപഭോക്താക്കൾ സമ്മാനാർഹരായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button