COVID 19Latest NewsKerala

പ്രസവം കഴിഞ്ഞ് വീട്ടിലെത്തി മൂന്നാം ദിവസം യുവതി കോവിഡ് ബാധയെ തുടർന്ന് മരിച്ചു

വീ​ട്ടി​ലെ​ത്തി​യ യു​വ​തി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ട​മാ​യതോടെ ഉ​ട​ൻ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചു. തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം​വാ​ർ​ഡാ​യ പ​ള്ളി​ക്ക​ര കോ​ഴിപ്പുറത്തെ മോ​ച്ചേ​രി​യി​ൽ ര​വീ​ന്ദ്ര​‍ൻറെ മ​ക​ൾ അ​ർ​ച്ച​ന​യാ​ണ് (27) മ​രി​ച്ച​ത്. പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് ഡി​സ്ചാ​ർ​ജ്​ ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യതിൻറെ മൂന്നാം നാളായിരുന്നു അന്ത്യം. അർച്ചനയുടേത് ആദ്യ പ്രസവമായിരുന്നു.

പ്രസവം കഴിഞ്ഞ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​ നി​ന്ന്​ തി​ങ്ക​ളാ​ഴ്ച​യാ​ണ് അർച്ചന വീട്ടിലെത്തിയത്. തു​ട​ർ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച യുവതിയെ മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത് .

ഇവിടെ നിന്നും വീ​ട്ടി​ലെ​ത്തി​യ യു​വ​തി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ട​മാ​യതോടെ ഉ​ട​ൻ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുഞ്ഞിനാണ് അർച്ചന ജൻമം നൽകിയത്. മൃ​ത​ദേ​ഹം കൊറോണ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button