COVID 19KeralaLatest NewsIndiaNews

തോക്കിന്റെ സ്ഥാനത്ത് സാനിറ്റൈസർ, ഡോക്ടർമാരെ ഓടിച്ചിട്ട് തല്ലുന്ന ജനങ്ങൾ; ഡൽഹിയിലെ കാഴ്ചകൾ നൽകുന്ന മുന്നറിയിപ്പ്

തോക്കിനു പകരം പോക്കറ്റിൽ സാനിറ്റൈസർ വെച്ച പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വൈറൽ

ന്യൂഡല്‍ഹി: ഡൽഹിയിലെ സ്ഥിതി ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ്. സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ജനങ്ങളുടെ സംരക്ഷണത്തിന് കാക്കിയും ഇട്ട് തോക്കും പിടിച്ച് നിന്നിരുന്ന പോലീസുകാരുടെ ചിത്രമായിരുന്നു ഇതുവരെ ഡൽഹിയിൽ നിന്നും പുറത്തുവന്നിട്ടുള്ളത്. എന്നാൽ തോക്ക് വയ്‌ക്കേണ്ട സ്ഥാനത്ത് പകരം സാനിറ്റൈസർ ഉപയോഗിക്കുകയാണ് പോലീസുകാർ. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡൽഹിയിലെ അവസ്ഥ രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന ചിത്രമാണിത്.

കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരും ജനങ്ങളും തമ്മിൽ അടിപിടി ഉണ്ടായതും വാർത്തയായിരുന്നു. ഐസിയുവില്‍ പ്രവേശനം ലഭിക്കാതെ കോവിഡ് രോഗി മരിച്ചതിന് പിന്നാലെ അക്രമാസക്തരായ ബന്ധുക്കള്‍ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ഓടിച്ചിട്ടു തല്ലുകയായിരുന്നു. മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ ഡോക്ടറെയും നഴ്‌സുമാരെയും ഓടിച്ചിട്ട് മര്‍ദിച്ചു. കയ്യില്‍ കിട്ടിയ കമ്പി കൊണ്ടാണ് ഇവര്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button