കര്‍ണാടക: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിച്ചതോടെ കോവിഡുമായി ബന്ധപ്പെട്ട് ചില അന്ധവിശ്വാസങ്ങളും പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് നാരങ്ങാ നീര് മൂക്കിലിറ്റിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാമെന്ന് കർണാടകയിൽ നിന്നുമുള്ള മുന്‍ എം.പി വിജയ് സാങ്കേശ്വരുടെ വിഡിയോ. ‘മൂക്കില്‍ രണ്ട് തുള്ളി നാരങ്ങ നീര് ഇറ്റിച്ചാല്‍ ശരീരത്തില്‍ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും കോവിഡ് -19 അണുബാധ തടയുകയും ചെയ്യുമെന്ന്’ സങ്കേശ്വർ പറഞ്ഞിരുന്നു ഇത് വിശ്വസിച്ച് പരീക്ഷണം നടത്തിയ സ്കൂൾ അധ്യാപകന് ജീവൻ നഷ്ടമായി.
സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടില്‍ ആണ് പരീക്ഷണം നടത്തിയത്. അടുത്തുള്ള കടയില്‍ നിന്ന് നാരങ്ങ വാങ്ങുകയും ഓരോ മൂക്കിലും ഏതാനുതുള്ളികള്‍ മാലിപട്ടില്‍ ഇറ്റിച്ചതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. എന്നാൽ, ഇത് അദ്ദേഹത്തിന് ശ്വാസതടസമുണ്ടായെന്ന് കരുതുന്നു. ഇതിനു ശേഷം ഇദ്ദേഹം രണ്ട് തവണ ഛര്‍ദ്ദിച്ചു. ബുദ്ധിമുട്ടുകൾ പ്രകടമാക്കിയതോടെ കുടുംബം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വിജയ് സാങ്കേശ്വര്‍ നാരങ്ങാ നീര് കോവിഡ് പ്രതിരോധിക്കുമെന്ന അവകാശവാദം ഉന്നയിച്ച വീഡിയോ ആണ് അധ്യാപകന്റെ മരണത്തിനു കാരണമെന്ന് പരക്കെ സംസാരം. എന്നാൽ, ഈ ആരോപണം പൂർണമായും നിഷേധിക്കുകയാണ് മുൻ എം പി. അധ്യാപകന്റെ മരണ കാരണം താന്‍ നിര്‍ദേശിച്ച നാരങ്ങ തെറാപ്പി മൂലമല്ലെന്നും രക്തസമ്മര്‍ദ്ദം മൂലമാണെന്നുമാണ് സാങ്കേശ്വര്‍ പറയുന്നത്.
Post Your Comments