KeralaLatest NewsNewsIndia

സംസ്ഥാനത്ത് 120 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി ചരിത്രം രചിക്കും; ഇന്ത്യാടുഡെ ആക്‌സിസ് സര്‍വെ ഫലം

യുഡിഎഫിന് 62 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് എന്‍ഡിടിവി സര്‍വെയുടെ പ്രവചനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ പിണറായി സര്‍ക്കാറിനു തുടർഭരണം ലഭിക്കുമെന്ന് ഇന്ത്യാടുഡെ ആക്‌സിസ് സര്‍വെ.

120 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി ചരിത്രം രചിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് 20-36 സീറ്റുകള്‍ ലഭിക്കും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് രണ്ട് സീറ്റുകള്‍ വരെ ലഭിക്കും. മറ്റുള്ളവര്‍ക്കും രണ്ട് സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം

read also:കേരളത്തിൽ യുഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
എന്‍ഡിടിവി സര്‍വെയും ഇടതു ഭരണം ഉണ്ടാകുമെന്നു തന്നെയാണ് പ്രവചിച്ചിരിക്കുന്നത്. എല്‍ഡിഎഫിന് 72മുതല്‍ 76സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 62 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് എന്‍ഡിടിവി സര്‍വെയുടെ പ്രവചനം. ബിജെപിക്ക് 2 സീറ്റുകള്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button