
യൂറോപ്പ ലീഗ് സെമി ഫൈനലിലെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എ എസ് റോമയെ നേരിടും. 2008നു ശേഷം ആദ്യമായാണ് റോമ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകത്തിൽ എത്തുന്നത്. 2007 ചാമ്പ്യൻസ് ലീഗിൽ നേർക്കുനേർ വന്നപ്പോൾ യുണൈറ്റഡ് 7-1ന്റെ തകർപ്പൻ ജയം റോമയ്‌ക്കെതിരെ നേടിയിരുന്നു. 2007 ആവർത്തിക്കാൻ കഴിയില്ലെങ്കിലും ഇന്ന് ജയിച്ച് ഫൈനൽ ബർത്തുറപ്പിക്കാനാകും യുണൈറ്റഡ് ഇറങ്ങുന്നത്.
ഇറ്റലിയിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല റോമ നടത്തുന്നത്. എന്നാൽ അയാക്സിനെ പോലെയൊരു വലിയ ടീമിനെ തോൽപിച്ചാണ് റോമ സെമി ഫൈനലിൽ എത്തിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇരു ടീമുകൾക്കും ഇന്ന് വിജയിച്ചേ മതിയാവു.
Post Your Comments