COVID 19Latest NewsKeralaNews

കൊവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സംസ്ഥാന സർക്കാ‍ർ

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സർക്കാ‍ർ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് മുൻഗണന നൽകിയുള്ളതാണ് പുതിയ മാർഗരേഖ.

Read Also : ടെന്‍ഷനകലാന്‍ ദുര്‍ഗാദേവിയെ ഇങ്ങനെ ഭജിക്കാം

ആദ്യ ഡോസ് എടുത്തു കാലാവധി പൂർത്തിയായവരുടെ പട്ടിക തയാറാക്കി ഇവർക്ക് ആദ്യം വാക്സിൻ നൽകണമെന്ന് മാർഗരേഖയിൽ പറയുന്നു. കോവിഷിൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 6-8 ആഴ്ച കഴിഞ്ഞവർക്കും കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 4-6 ആഴ്ച കഴിഞ്ഞവർക്കുമാകും മുൻഗണന. സ്പോട് അലോട്മെന്റ് വഴിയാകും വാക്സിൻ നൽകുക.

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാർഗരേഖ വ്യക്തമാക്കുന്നു. ഇവർക്ക് വാക്സിനേഷൻ നൽകിയ ശേഷമാകും ഓൺലൈൻ ബുക്ക് ചെയ്യാൻ സ്ലോട്ട് നൽകുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button