ന്യൂഡൽഹി : കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്‌സിൽ മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ കോവാക്‌സിൻ സ്ഥീകരിച്ച വ്യക്തികളിൽ വൈറസ് നിർവീര്യമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രശ്‌നത്തിന് വാക്‌സിനേഷനാണ് പ്രധാന പ്രതിവിധി. കോവാക്‌സിൻ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കൊവിഡിനെതിരെയുള്ള മികച്ച പ്രതിവിധിയാണ് കോവാക്‌സിനെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അലർജി ആൻഡ് ഇൻഫക്റ്റിയസ് ഡിസീസ് ഡയറക്ടർ കൂടിയാണ് ഡോ. ആന്റണി ഫൗച്ചി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഭാരത് ബയോടെക്കാണ് ഇന്ത്യയിൽ കോവാക്‌സിൻ ഉത്പാദിപ്പിക്കുന്നത്. പരീക്ഷണഘട്ടത്തിൽ 78% ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു.
Post Your Comments