Latest NewsNewsIndia

അസം വീണ്ടും കാവി പുതയ്ക്കുമോ അതോ കൈ ഉയർത്തുമോ? റിപ്പബ്ലിക് ടിവിയുടെ പ്രവചനം ഇങ്ങനെ

കോൺഗ്രസ് 40 മുതൽ 50 സീറ്റുകൾ വരെ നേടാനാണ് സാധ്യത

മുംബൈ: കോൺഗ്രസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയ അസമിൽ ഇത്തവണ എൻഡിഎ സർക്കാരിന്റെ തുടർ ഭരണം ഉണ്ടാകുമോ അതോ കോൺഗ്രസ് അധികാരം പിടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇക്കുറിയും അസം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ തന്നെ ഭരിക്കുമെന്നാണ് റിപ്പബ്ലിക് ടിവി സിഎൻഎക്‌സ് എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നത്.

Also Read: ബംഗാൾ ആർക്ക്?  റിപ്പബ്ലിക് ടിവി സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം പുറത്ത്

126 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ കേവല ഭൂരിപക്ഷം സ്വന്തമാക്കുമെന്നാണ് റിപ്പബ്ലിക് ടിവിയുടെ വിലയിരുത്തൽ. 64 എന്ന മാന്ത്രിക സംഖ്യ മറികടന്ന് എൻഡിഎ 74 മുതൽ 84 സീറ്റുകൾ വരെ നേടിയേക്കാം. കോൺഗ്രസ് 40 മുതൽ 50 സീറ്റുകൾ വരെ നേടാനാണ് സാധ്യത. മറ്റുള്ളവർ 1 മുതൽ 3 സീറ്റുകൾ വരെ സ്വന്തമാക്കാനും സാധ്യതയുണ്ട്.

shortlink

Post Your Comments


Back to top button