Latest NewsNewsIndia

ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി കുതിച്ചുയരുമെന്ന് എഡിബി റിപ്പോർട്ട്

ന്യൂഡൽഹി : ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളർച്ച നേടുമെന്ന് എഡിബി റിപ്പോർട്ട്. വാക്‌സിനേഷൻ ദ്രുതഗതിയിൽ നടക്കുന്നതിൽ വലിയ പ്രതീക്ഷയിലാണ് സമ്പദ് വ്യവസ്ഥ. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് രണ്ടാം തരം​ഗ കേസുകളിലെ വർധന ശക്തമായ വെല്ലുവിളി ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

Read Also : കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടറും നഴ്‌സും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ; വീഡിയോ വൈറൽ

ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ ഏഷ്യൻ ഡവലപ്മെന്റ് ഔട്ട്ലുക്കിലാണ് ഇക്കാര്യം പറയുന്നത്. ഇപ്പോഴത്തെ സാമ്പത്തിക കാലാവസ്ഥ അനുസരിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനം വളർച്ചയും ഇന്ത്യയുടെ ജിഡിപിയിൽ ഉണ്ടാകും എന്നും റിപ്പോർട്ട് പറയുന്നുണ്ട്.

ഏഷ്യയുടെ ആകെ ജിഡിപി 9.5 ശതമാനം വളർച്ച നേടും. 2020 ൽ ആറ് ശതമാനം കുറവായിരുന്നു ജിഡിപി. 2022 ൽ 6.6 ശതമാനം വളർച്ചയും നേടുമെന്നാണ് പ്രവചനം. റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഭൂരിഭാഗം രാജ്യങ്ങളും സാമ്പത്തിക രംഗത്ത് ആരോഗ്യകരമായ വളർച്ച നേടുന്നതാണ് നടപ്പ് സാമ്പത്തിക വർഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button