KeralaLatest NewsNews

പ്രമുഖ വ്യാപാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി ഭാര്യ

വ്യാപാരിയുടെ കാര്‍ കണ്ടെത്തി

കോഴിക്കോട്: വ്യാപാരിയായ തൊടുകയില്‍ അബ്ദുല്‍ കരീമിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയതായി പരാതി. കോഴിക്കോട് പതിമംഗലം സ്വദേശിയാണ്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ കാരന്തൂരില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മോചിപ്പിക്കാന്‍ 30 ലക്ഷം രൂപ നല്‍കണമെന്ന് ഒരു സംഘം ഫോണിലൂടെ അറിയിച്ചതായി കരീമിന്റെ ഭാര്യ പറഞ്ഞു.

Read Also : വിവാഹ ചടങ്ങിനിടെ കര്‍ഫ്യൂവിന്റെ പേരില്‍ വരനേയും ബന്ധുക്കളെയും കയ്യേറ്റം ചെയ്ത് ജില്ലാ കളക്ടര്‍

തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങിയ അബ്ദുല്‍ കരീം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് ബന്ധുക്കള്‍ക്ക് ചൊവ്വാഴ്ച ഫോണ്‍ വിളി എത്തിയത്. കരീം തങ്ങളുടെ കസ്റ്റഡിയിലാണെന്നും 50 ലക്ഷം രൂപ നല്‍കിയാല്‍ വിട്ടു നല്‍കാമെന്നുമായിരുന്നു സന്ദേശം. എന്നാല്‍ ഇത്രയും തുക പെട്ടെന്ന് നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ 30 ലക്ഷം നല്‍കണമെന്നായി സംഘം. അബ്ദുല്‍ കരീം തന്നെ ഭാര്യ ജസ്‌നയെ വിളിച്ചു. ഭയത്തോടെയാണ് കരീം സംസാരിച്ചതെന്ന് ജസ്‌ന പറയുന്നു.

ബാംഗളൂരുവിലും വയനാട്ടിലും ബിസിനസ് നടത്തുന്ന അബ്ദുല്‍ കരീമിന് ചില പണമിടപാടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കരീമിന്റെ വ്യാപാര പങ്കാളിയായ ഷെഹസാദ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button