NattuvarthaLatest NewsKeralaNews

കമ്മ്യുണിസ്റ്റ് ആയാൽ ബോധം മറയും; ചെയ്യുന്നത് നന്ദികേടാണെന്ന് അമ്മായിയച്ഛനെ അറിയിക്കണം; സന്ദീപ് വാചസ്പതി

സൗജന്യ വാക്സിൻ സ്വീകരിച്ചിട്ട് അതിനെതിരെ സമരം ചെയ്യുന്നത് നന്ദികേട് ആണെന്ന് ഭാര്യ വഴിയെങ്കിലും അമ്മായിയച്ഛനെ അറിയിക്കണം

മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത് കേന്ദ്രം സൗജന്യമായി നൽകിയ കോവിഡ് വാക്സിൻ ആണെന്നും,സൗജന്യമായി വാക്സിൻ സ്വീകരിച്ചിട്ട് അതിനെതിരെ സമരം ചെയ്യുന്നത് നന്ദികേടാണെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി.

ഇക്കാര്യം കേന്ദ്രത്തിനെതിരെ വീട്ടുമുറ്റത്തിരുന്ന് സമരം ചെയ്യുന്ന മരുമകൻ മുജ്തഹമ്മദ് റിയാസ് അറിയേണ്ടേ എന്നും അദ്ദേഹം പരിഹസിക്കുന്നു. സൗജന്യമായി വാക്സിൻ സ്വീകരിച്ചിട്ട് അതിനെതിരെ സമരം ചെയ്യുന്നത് നന്ദികേടാണെന്ന് ഭാര്യവഴി അമ്മായിയച്ഛനെ അറിയിക്കണം എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

കമ്മ്യുണിസ്റ്റ് ആയാൽ ബോധം മറയും എന്ന് അറിയാം. എങ്കിലും സ്വന്തം ഭാര്യാ പിതാവ് എടുത്ത വാക്സിൻ കേന്ദ്ര സർക്കാർ സൗജന്യമായി വിതരണം ചെയ്തതാണെന്നെങ്കിലും അറിയേണ്ടേ മുഹമ്മദ് റിയാസ്. സൗജന്യ വാക്സിൻ സ്വീകരിച്ചിട്ട് അതിനെതിരെ സമരം ചെയ്യുന്നത് നന്ദികേട് ആണെന്ന് ഭാര്യ വഴിയെങ്കിലും അമ്മായിയച്ഛനെ അറിയിക്കണം.

കമ്മ്യുണിസ്റ്റ് ആയാൽ ബോധം മറയും എന്ന് അറിയാം. എങ്കിലും സ്വന്തം ഭാര്യാ പിതാവ് എടുത്ത വാക്സിൻ കേന്ദ്ര സർക്കാർ സൗജന്യമായി…

Posted by Sandeep Vachaspati on Wednesday, 28 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button