KeralaNews

ഒരു ലക്ഷം പോര്‍ട്ടബിള്‍ ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ വാങ്ങാന്‍ പ്രധാനമന്ത്രിയുടെ അനുമതി

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരമാകുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പോര്‍ട്ടബിള്‍ ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ വാങ്ങാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി. 1 ലക്ഷം കോണ്‍സണ്‍ട്രേറ്റുകള്‍ വാങ്ങാനാണ് അനുമതി നല്‍കിയത്. ബുധനാഴ്ച നടന്ന ഉന്നത തല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Read Also : എല്ലാവർക്കും സൗജന്യ കോവിഡ് വാക്‌സിൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി

അന്തരീക്ഷ വായുവില്‍ നിന്ന് ഓക്സിജനെ മാത്രം വേര്‍തിരിച്ചെടുക്കുന്ന ഉപകരണമാണ് കോണ്‍സണ്‍ട്രേറ്ററുകള്‍. കേന്ദ്രസര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയായ പി.എം കെയേഴ്സ് ഫണ്ടില്‍ നിന്നുമുള്ള തുക വിനിയോഗിച്ചാണ് വാങ്ങുന്നത്. ഇവ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. ഇതിന് പുറമേ 500 പുതിയ പ്രഷര്‍ സ്വിംഗ് അഡ്സോര്‍പ്ഷന്‍ ഓക്സിജന്‍ (പിഎസ്എ) പ്ലാറ്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദ്രവീകൃത ഓക്സിജന്റെ സംഭരണം, വിതരണം എന്നിവ വിലയിരുത്താനായാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിരമായി യോഗം ചേര്‍ന്നത്.

നേരത്തെ പി.എം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് 713 പി.എസ്.എ വാങ്ങാന്‍ നേരത്തെ പ്രധാനമന്ത്രി അനുമതി നല്‍കിയിരുന്നു. ഇതിന് പുറമേയാണ് കൂടുതല്‍ എണ്ണത്തിനായി അനുമതി നല്‍കിയത്. ദ്രവീകൃത ഓക്സിജന്‍ സംഭരണവും, വിതരണവും ത്വരിതപ്പെടുത്താന്‍ ഇതുവഴി സാധിക്കും.

കൊറോണ വ്യാപനം, പ്രതിരോധ പ്രവര്‍ത്തനം, ഓക്സിജന്‍ ലഭ്യത എന്നിവ ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര യോഗങ്ങള്‍ നടത്തി രാജ്യത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button